Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Njeralathu Harigovindan

സോ​പാ​ന സം​ഗീ​ത ക​ലാ​കാ​ര​ൻ ഞെ​ര​ള​ത്ത് ഹ​രി​ഗോ​വി​ന്ദ​ൻ മു​സ്‌​ലിം ലീ​ഗി​ൽ ചേ​ർ​ന്നു

മ​ല​പ്പു​റം: പ്ര​ശ​സ്ത സോ​പാ​ന സം​ഗീ​ത ക​ലാ​കാ​ര​ൻ ഞെ​ര​ള​ത്ത് ഹ​രി​ഗോ​വി​ന്ദ​ൻ മു​സ്‌​ലിം ലീ​ഗി​ൽ ചേ​ർ​ന്നു. പാ​ണ​ക്കാ​ട് സ​യ്യി​ദ് സാ​ദി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ള്‍ അം​ഗ​ത്വം ന​ൽ​കി അ​ദ്ദേ​ഹ​ത്തെ പാ​ർ​ട്ടി​യി​ലേ​ക്ക് സ്വീ​ക​രി​ച്ചു.

വി​ശ്വ​മാ​ന​വി​ക​ത ഉ​യ​ർ​ത്തി പി​ടി​ക്കു​ന്ന ആ​ളാ​ണ് പാ​ണ​ക്കാ​ട് സാ​ദി​ഖ​ലി ത​ങ്ങ​ളെ​ന്നും ആ ​വി​ശ്വ​മാ​ന​വി​ക​ത​യി​ൽ വി​ശ്വ​സി​ച്ചാ​ണ് ലീ​ഗി​ലേ​ക്ക് വ​ന്ന​ത്. ഇ​നി യു​ഡി​എ​ഫി​ന്‍റെ പ്ര​ചാ​ര​ണ​വേ​ദി​ക​ളി​ൽ സ​ജീ​വ​മാ​കു​മെ​ന്നും ഹ​രി​ഗോ​വി​ന്ദ​ൻ പ്ര​തി​ക​രി​ച്ചു.

ക്ഷേ​ത്ര ആ​ചാ​ര​സം​ഗീ​തം മാ​ത്ര​മാ​യി​രു​ന്ന സോ​പാ​ന സം​ഗീ​ത​ത്തെ ആ​ദ്യ​മാ​യി ക്ഷേ​ത്ര​ത്തി​നു പു​റ​ത്തെ​ത്തി​ച്ചു ജ​ന​കീ​യ​മാ​ക്കി​യ ഞെ​ര​ള​ത്ത് രാ​മ​പ്പൊ​തു​വാ​ളു​ടെ മ​ക​നാ​ണ് ഞെ​ര​ള​ത്ത് ഹ​രി​ഗോ​വി​ന്ദ​ൻ. രാ​ജ്യ​ത്തി​ന​ക​ത്തും പു​റ​ത്തു​മാ​യി ഏ​ക​ദേ​ശം അ​യ്യാ​യി​ര​ത്തോ​ളം വേ​ദി​ക​ളിൽ ഇ​ദ്ദേ​ഹം സോ​പാ​ന സം​ഗീ​തം അ​വ​ത​രി​പ്പി​ച്ചി​ട്ടു​ണ്ട്.

Latest News

Corehub Up